തിരുത്തലുകളുമായി പദ്മാവതിക്കു പ്രദർശനാനുമതി!

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയ്ക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി. ചിത്രത്തിന്റെ പേര് പദ്മാവത് എന്നാക്കണം. സിനിമ തുടങ്ങുമ്ബോഴും ഇടവേളകളിലും ചരിത്രവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണം. ചിത്രത്തില്‍ 26 ഭാഗങ്ങളില്‍ മാറ്റം വരുത്തണം എന്നിവയാണ് ഉപാധികള്‍.

യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിക്കുക. രാജകുടുംബാംഗങ്ങൾ അടക്കം തിരഞ്ഞെടുക്കപ്പെട്ട വിദഗ്ദ്ധ സമിതിക്കു മുൻപിൽ ചിത്രം പ്രദര്ശിപ്പിച്ചതിനു ശേഷമാണു ചിത്രം ഉപാധികളോടെ പ്രദര്ശിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

രജപുത്ര ചരിത്രത്തിലെ ‘ റാണി പത്മിനി’ യുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ ചരിത്രം വളച്ചൊടിക്കുകയാണെന്നു ആരോപിച്ചു രജപുത്ര കര്‍ണിസേന രംഗത്തെത്തിയിരുന്നു. തുടർന്ന് ഹിന്ദുത്വ സംഘടനകളും ചിത്രത്തിനെതിരെ രംഗത്തു വന്നതിനെ തുടർന്ന് ചിത്രത്തിന്റെ പ്രദർശനം അനിശ്ചിതത്തിൽ ആവുകയായിരുന്നു.

Be the first to comment on "തിരുത്തലുകളുമായി പദ്മാവതിക്കു പ്രദർശനാനുമതി!"

Leave a comment

Your email address will not be published.


*