മുഖ്യമന്ത്രിക്ക് വധ ഭീഷണി;രണ്ടുപേർ അറസ്റ്റിൽ!

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി സന്ദേശം അയച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളാണ് അറസ്റ്റിൽ ആയവർ. അയൽവാസിയുടെ ഫോണിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രതികൾ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഭീഷണി സന്ദേശം അയച്ചത്. ‘മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊല്ലപ്പെടുമെന്നായിരുന്നു’ സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഫോൺ രണ്ടു ദിവസം മുൻപ് മോഷണം പോയതായി കാണിച്ചു ഉടമ പോലീസിൽ പരാതി നൽകിയിരുന്നു.

Be the first to comment on "മുഖ്യമന്ത്രിക്ക് വധ ഭീഷണി;രണ്ടുപേർ അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*