പീഡനത്തിന് ഇരയായ 51 പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി!

ലക്നൗ:മദ്രസയിൽ പീഡനത്തിനിരയായ 51 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. മദ്രസ മാനേജർ പെൺകുട്ടികളെ പീഡിപ്പിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തിയാണ് പെൺകുട്ടികളെ രക്ഷപെടുത്തിയത്. മദ്രസ മാനേജരായ മുഹമ്മദ് തയാബിനെ പെൺകുട്ടികളുടെ പരാതിയിൽ പോലീസ് അറസ്റ്റു ചെയ്തു.

കോടതിയിൽ ഹാജരാക്കിയ ഇയാളെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മനേകരുടെ ക്രൂരമായ പീഡനത്തിൽ സഹിക്കട്ടെ പെൺകുട്ടികൾ വിവരങ്ങൾ എഴുതിയ കത്ത് ജനലിലൂടെ പുറത്തേയ്ക്കു ഇട്ടതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പെൺകുട്ടികളെ പിന്നീട് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

Be the first to comment on "പീഡനത്തിന് ഇരയായ 51 പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി!"

Leave a comment

Your email address will not be published.


*