December 2017

പോള്‍ ആന്റണി പുതിയ ചീഫ് സെക്രട്ടറി!

തിരുവനന്തപുരം:വ്യവസായ -ഊര്‍ജ്ജ വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ പോള്‍ ആന്റണിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഡിസംബര്‍ 31ന് നിലവിലെ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം വിരമിക്കുന്ന ഒഴിവിലാണ്…


കേന്ദ്ര സംഘം ഓഖി ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിച്ചു;തിരച്ചിൽ തുടരും!

തിരുവനന്തപുരം:സംസ്ഥാനത്തു ഓഖി ദുരന്തത്തെ തുടർന്നുണ്ടായ നഷ്ടങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം കേരളത്തിലെത്തി. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത നിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലികിന്റെ നേതൃത്വത്തിലെത്തിയ സംഘം ഓഖി ദുരന്തബാധിത പ്രദേശമായ പൂന്തുറയിലാണ്…


സൈബർ അക്രമണത്തിനെതിരെ നടി പാർവതിയുടെ പരാതി!

സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തുന്നവർക്കെതിരെ നടി പാർവതി ഡിജിപിക്ക് പരാതി നൽകി.തിരുവനന്തപുരത്തു നടന്ന ഐഎഫ്എഫ്‌കെയിൽ ‘കസബ’ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പാർവതി രംഗത്തു വന്നിരുന്നു. ഇത് മമ്മൂട്ടി ആരാധകരെ…


കുൽഭൂഷൺ ജാദവിന്റെ അമ്മയെയും ഭാര്യയെയും പാകിസ്ഥാൻ അപമാനിച്ചു;ഇന്ത്യ

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാകിസ്ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ അമ്മയെയും ഭാര്യയെയും പാക്കിസ്ഥാൻ അപമാനിച്ചെന്ന് ഇന്ത്യ. ജാദവിനെ സന്ദർശിക്കാൻ എത്തിയ ഭാര്യയുടെ താലിയടക്കം സുരക്ഷയുടെ പേരിൽ പാകിസ്ഥാൻ അഴിപ്പിച്ചു വെച്ചതായാണ് ഇന്ത്യയുടെ…


അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടു!

കാബൂൾ:അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഉണ്ടായ ഭീകരാക്രമണത്തിൽ പത്തുപേർ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കാബൂളില്‍ രഹസ്യാന്വേഷണ അസ്ഥാനത്തിന് സമീപമാണ് ചാവേറാക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ല.


ഏറ്റുമാനൂരില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍!

കോട്ടയം:ആർഎസ്എസ് ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു നാളെ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ ബിജെപി ഹർത്താൽ.രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹർത്താൽ. ആർഎസ്എസ് കാര്യാലയം തീയിട്ടു നശിപ്പിക്കുകയായിരുന്നു. സംഭവത്തിനു പിന്നിൽ സിപിഎം…


ഫഹദ് ഫാസിൽ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി!

പുതുച്ചേരി വ്യാജ രജിസ്‌ട്രേഷൻ കേസിൽ ഫഹദ് ഫാസിൽ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി.ആലപ്പുഴ ജില്ലാ സെഷൻസ് കോടതി നിർദേശിച്ചതിനെ തുടർന്നാണ് ഫഹദ് ഹാജരായത്.തിരുവനതപുരം ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് 10 .30 യോടെ ഹാജരായ ഫഹദിന്റെ…


കുല്‍ഭൂഷന്‍ ജാദവിനെ മാതാവും ഭാര്യയും ഇന്ന് കാണും!

ഭീകരവാദവും ചാരപ്രവൃത്തിയും ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച് പാകിസ്ഥാൻ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ കാണാൻ അദ്ദേഹത്തിന്റെ മാതാവിനും,ഭാര്യക്കും ഇന്ന് കഴിയും.ഇവര്‍ക്കൊപ്പം ഔദ്യോഗിക പ്രതിനിധിയായി ഇസ്ലാമാബാദിലെ ഹൈക്കമ്മീഷന്‍ ഡെപ്യൂട്ടി കമ്മീഷണറും…


ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായ ടി.ടി.വി ദിനകരൻ വിജയിച്ചു!

ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായ ടി.ടി.വി ദിനകരൻ 40707 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. എ.ഐ.എ.ഡി.എം.കെ. സ്ഥാനാർത്ഥയായ ഇ മധുസൂദനൻ രണ്ടാം സ്ഥാനത്തും ഡി.എം.കെ സ്ഥാനാർഥി മരുതു ഗണേഷ് മൂന്നാമതായപ്പോൾ ബി ജെ പി…


ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം യാത്രക്കാരെ ഇറക്കാതെ തിരികെ കൊച്ചിയില്‍ വന്നു!

ഇന്നലെ രാത്രി കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനമാണ് യാത്രക്കാരെ ഷാർജയിൽ ഇറക്കാതെ തിരിച്ചെത്തിച്ചത്.മൂടല്‍ മഞ്ഞ് കാരണം വിമാനം റണ്‍വെയില്‍ ഇറക്കാന്‍ കഴിയാത്തതാണ് കാരണം. യു.എ.ഇയിലെ മറ്റ് വിമാനത്താവളങ്ങളില്‍ വിമാനം ഇറക്കാന്‍…