പെരുമ്പാവൂർ ജിഷ വധകേസിൽ വെളിപ്പെടുത്തലുമായി കൂട്ടുകാരി!

കൊച്ചി:പെരുമ്പാവൂർ ജിഷ വധ കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി ജിഷയുടെ കൂട്ടുകാരിയും ഓട്ടോ ഡ്രൈവറായ കെ.വി നിഷ. പെരുമ്പാവൂരിലെ പാറമടയിൽ നടന്ന കൊലപാതകത്തിലെ ദൃക്‌സാക്ഷിയായിരുന്നു കൊല്ലപ്പെട്ട ജിഷ. ഇക്കാര്യം ജിഷ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും അവരതു കാര്യമാക്കിയില്ല.

ഈ കൊലപാതകത്തിന്റെ തെളിവുകൾ ശേഖരിക്കുന്നതിനായാണ് ജിഷ പെൻഡ്രൈവ് കൊണ്ട് നടന്നിരുന്നത്. ഇക്കാര്യങ്ങൾ ജിഷയുടെ ‘അമ്മ രാജേശ്വരിക്കും അമ്മായി ലൈലയ്ക്കും അറിയാം.ഇതിനിടയിലാണ് ജിഷ കൊല്ലപ്പെടുന്നത്.അമീറുൽ ഇസ്ലാം മാത്രമാണ് ജിഷയുടെ കൊലപാതകി എന്ന് വിശ്വസിക്കുന്നില്ല.

കൊലപാതകം നടന്നതിന് ശേഷം ജിഷയുടെ മൃതദേഹം രാത്രി വൈകി ദഹിപ്പിച്ചതിലും ജിഷയുടെ കൊലപാതകം നടന്ന വീട്ടിൽ സംഭവം വിവാദമാകുന്നത് വരെ ആർക്കും കയറി ഇറങ്ങാവുന്ന അവസ്ഥയായിരുന്നെന്നും നിഷ ആരോപിച്ചു. സംഭവത്തെ കുറിച്ച് ജിഷയുടെ അമ്മായി ലൈലയ്ക്ക് കൂടുതൽ പറയാനുണ്ട്.രാജേശ്വരി കാര്യങ്ങൾ പറയാത്തത് പണം മോഹിച്ചാണെന്നും നിഷ ആരോപിച്ചു.

Be the first to comment on "പെരുമ്പാവൂർ ജിഷ വധകേസിൽ വെളിപ്പെടുത്തലുമായി കൂട്ടുകാരി!"

Leave a comment

Your email address will not be published.


*