ഡോക്ടർമാർക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ!

കഴിഞ്ഞ ദിവസം നടന്ന ഡോക്ടർമാരുടെ പണിമുടക്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ.അവശ്യ രോഗികളുടെ ചികിത്സ നിഷേധിച്ചു കൊണ്ട് നടന്ന പണിമുടക്ക് പ്രഥമദൃഷ്ട്യാ നിയമ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് പറഞ്ഞു.

അവകാശങ്ങൾക്കു വേണ്ടി ഡോക്ടർമാർ നടത്തുന്ന പോരാട്ടം രോഗികൾക്ക് ചികിത്സ നിഷേധിച്ചു കൊണ്ടാകരുത്. ജനറൽ ആശുപത്രിയിൽ രോഗികളെ ചികിൽസകൊണ്ടിരുന്ന ഡോക്ടറെ സമരം ചെയ്യുന്ന ഡോക്ടർമാർ വിളിച്ചിറക്കിയ കൊണ്ടുപോയ സംഭവം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണം നടത്തി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം.

Be the first to comment on "ഡോക്ടർമാർക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ!"

Leave a comment

Your email address will not be published.


*