മഹാരാഷ്ട്രയിൽ സംഘർഷം;ഒരാൾ കൊല്ലപ്പെട്ടു;ഇന്ന് ബന്ദ്!

മുംബൈ:മഹാരാഷ്ട്രയിൽ ദളിത് – മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.ആക്രമണത്തില്‍ പരിക്കേറ്റ രാഹുല്‍ പതങ്കാലെ (28) ആണ് മരിച്ചത്.ഭാരിപ്പ ബഹുജന്‍ മഹാസംഘ് അധ്യക്ഷനും അംബേദ്കറുടെ പേരക്കുട്ടിയുമായ പ്രകാശ് അംബേദ്കര്‍ സംസ്ഥാന വ്യാപകമായി ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കോറെഗോണ്‍ ഭീമ യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ ദലിത് വിഭാഗമായ മെഹര്‍ സമുദായക്കാരുടെ റാലിക്ക് നേരെ കല്ലേറുണ്ടാകുകയായിരുന്നു. തുടര്‍ന്ന്​ മുംബൈയിലെ ചെമ്ബൂര്‍, മുളുണ്ട്, ഭാണ്ഡൂപ്, വിക്രൊളി, കുര്‍ള എന്നീ മേഖലകളിലും പുണെ, ഒൗറംഗബാദ് തുടങ്ങിയ ഇടങ്ങളിലേക്കും സംഘർഷം പടരുകയായിരുന്നു.

റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. നൂറോളം പ്രക്ഷോഭകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവീസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Be the first to comment on "മഹാരാഷ്ട്രയിൽ സംഘർഷം;ഒരാൾ കൊല്ലപ്പെട്ടു;ഇന്ന് ബന്ദ്!"

Leave a comment

Your email address will not be published.


*