മോട്ടോര്‍ വാഹനപണിമുടക്ക് പിന്‍വലിച്ചു!

കെഎസ്‌ആര്‍ടിസി

സംസ്ഥാനത്ത് ശനിയാഴ്ച കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ നടത്താനിരുന്ന മോട്ടോര്‍ വാഹനപണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അവതരിപ്പിക്കുന്നതിനെതിരെ ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ലോറി, സ്വകാര്യബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍, കെഎസ്‌ആര്‍ടിസി ബസുകള്‍, ഓട്ടമൊബീല്‍ വര്‍ക്ഷോപ്പുകള്‍, സ്പെയര്‍ പാര്‍ട്സ് വില്‍പന സ്ഥാപനങ്ങള്‍ എന്നിവ ഉൾപ്പെടെയുള്ളവർ നടത്താനിരുന്ന മോട്ടോര്‍ വാഹനപണിമുടക്ക് പിന്‍വലിച്ചത്. ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ അറിയിച്ചു.

Be the first to comment on "മോട്ടോര്‍ വാഹനപണിമുടക്ക് പിന്‍വലിച്ചു!"

Leave a comment

Your email address will not be published.


*