പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നവസാനിക്കും!

ന്യൂഡൽഹി:പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നവസാനിക്കാനിരിക്കെ എല്ലാ എംപിമാർക്കും സഭയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു ബിജെപിയും കോൺഗ്രസ്സും വിപ്പ് നൽകി. മുത്തലാഖ് ബില്‍ ഇന്ന് സഭയിൽ ചർച്ച നടത്താനിരിക്കെയാണ് എംപിമാർക്ക് കർശന നിർദേശം നൽകിയിരിക്കുന്നത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുകയും മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കുകയും ചെയ്യുന്ന ബിൽ സെലക്ഷൻ കമ്മിറ്റിക്കു വിടണമെന്നാണ് കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പാർട്ടികളുടെ ആവശ്യം.

Be the first to comment on "പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നവസാനിക്കും!"

Leave a comment

Your email address will not be published.


*