പ്രായപൂർത്തിയായ സ്ത്രീകൾക്ക് സ്വയം തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി!

ന്യൂഡൽഹി:പ്രായപൂർത്തിയായ സ്ത്രീകൾക്ക് ജീവിതത്തില്‍ സ്വയം തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു.ഇക്കാര്യത്തിൽ കോടതിക്ക് സൂപ്പർ ഗാർഡിയൻ ചമയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.പ്രായപൂര്‍ത്തിയായ മകളുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ടു കൊണ്ട് അമ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

പ്രായപൂർത്തിയാകുന്നതിനു മുൻപ് മകളുടെ സംരക്ഷണാവകാശം അമ്മയ്ക്കു നല്‍കിക്കൊണ്ടുള്ള കുടുംബകോടതി ഉത്തരവിട്ടിരുന്നു.എന്നാൽ കഴിഞ്ഞ സെപ്റ്റംബറില്‍ പ്രായപൂര്‍ത്തിയായതിനെ തുടർന്ന് പെൺകുട്ടി കുവൈറ്റിലുള്ള പിതാവിനൊപ്പം പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് അമ്മ സുപ്രീംകോടതിയെ സമീപിച്ചത്.

Be the first to comment on "പ്രായപൂർത്തിയായ സ്ത്രീകൾക്ക് സ്വയം തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി!"

Leave a comment

Your email address will not be published.


*