ഷെഫിന്‍ ജഹാന് കനകമലക്കേസ് പ്രതികളുമായി ബന്ധം;എൻഐഎ!

കൊച്ചി: ഷെഫിന്‍ ജഹാന് കനകമലക്കേസ് പ്രതികളുമായി ബന്ധമുള്ളതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) . ഇതുമായി ബന്ധപെട്ടു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ കഴിയുന്ന കനകമല കേസിലെ പ്രതികളായ ടി. മന്‍സീത്, ഷഫ്വാന്‍ എന്നിവരെ എൻഐഎ ചോദ്യം ചെയ്യും. ഷെഫിന്‍ ജഹാന്‍, മന്‍സീത് തുടങ്ങിയ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ അംഗമായിരുന്നു.

2016 ഒക്ടോബറിൽ അന്താരാഷ്ര്ട ഭീകര സംഘടനയായ ഐസിസ് ബന്ധമുള്ളവര്‍ കണ്ണൂര്‍ കനകമലയില്‍ ഒത്തുചേര്‍ന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആക്രമണത്തിന് പദ്ധതിയിടുന്നതായി എൻഐഎ ക്കു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻഐഎ എട്ടു പ്രതികലെ അറസ്റ്റ് ചെയ്തിരുന്നു.

Be the first to comment on "ഷെഫിന്‍ ജഹാന് കനകമലക്കേസ് പ്രതികളുമായി ബന്ധം;എൻഐഎ!"

Leave a comment

Your email address will not be published.


*