കെ കെ ഷൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണം!

തിരുവനന്തപുരം:ഭർത്താവിന്റെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ നേടിയതിന്റെ ബില്ല് അനർഹമായി സർക്കാരിൽ നിന്നും ഈടാക്കിയെന്ന പരാതിയിൽ മന്ത്രി കെ കെ ഷൈലജയ്ക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. തിരുവനന്തപുരം പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തുക. മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി നേതാവ് കെ സുരേന്ദ്രൻ പരാതി നൽകിയിരുന്നു.

കെ കെ ഷൈലജയുടെ ഭർത്താവ് കെ.ഭാസ്കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെയും ഭക്ഷണം കഴിച്ചതിന്റെയും ഉൾപ്പെടെയുള്ള ബില്ലുകൾ മന്ത്രി മെഡിക്കല്‍ റീ ഇമ്ബേഴ്സ്മെന്റ് ഇനത്തിൽ 381876 രൂപ സർക്കാരിൽ നിന്നും കൈപറ്റിയിരുന്നു. ഭർത്താവ് തന്റെ ആശ്രിതനും തൊഴിൽ രഹിതനും ആണെന്ന് കാണിച്ചു മന്ത്രി സത്യപ്രസ്താവന നടത്തുകയും ചെയ്തിരുന്നു.

എന്നാൽ ഈ സമയം ഭാസ്കരൻ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാൻ ആയിരുന്നു.കൂടാതെ കണ്ണൂർ പഴശി ഗവ.ഹൈസ്കൂൾ റിട്ട.പ്രഥമാധ്യാപകൻ കൂടിയായിരുന്നു കെ.ഭാസ്കരന്‍. കൂടാതെ തിരുവനന്തപുരത്തെ ഷോപ്പിൽ നിന്നും മന്ത്രി 28000 രൂപയുടെ കണ്ണട വാങ്ങിയതും വിവാദത്തിലായി.

എന്നാൽ കണ്ണട വാങ്ങിയത് ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണെന്നും മന്ത്രിമാർക്ക് അവരുടെ പങ്കാളിയുടെ ചികിത്സ സഹായം സർക്കാരിൽ നിന്നും ഈടാക്കുന്നതിനു നിയമമുണ്ടെന്നും ചട്ടപ്രകാരം മാത്രമേ തൻ പ്രവർത്തിച്ചിട്ടുള്ളു എന്നുമാണ് മന്ത്രിയുടെ വിശദീകരണം.

Be the first to comment on "കെ കെ ഷൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണം!"

Leave a comment

Your email address will not be published.


*