ഇന്ത്യ 209 റണ്‍സിന് പുറത്ത്!

കേപ്ടൗണ്‍:ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. ആദ്യ ഇന്നിംഗ്സിലിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 209 റൺസെടുക്കാനെ സാധിച്ചുള്ളൂ. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക  286 റണ്‍സെടുത്തിരുന്നു. 91 റണ്‍സിനിടെ ഏഴ് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഹര്‍ദിക് പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും ചേർന്നാണ് 209 റൺസിലെത്തിച്ചത്.

95 പന്തില്‍ നിന്നും പതിമൂന്ന് ഫോറും ഒരു സിക്സും അടക്കം 93 റൺസാണ് ഹര്‍ദിക് പാണ്ഡ്യ നേടിയത്. 65 പന്തില്‍ 24 റണ്‍സുമായി ഭുവനേശ്വർ കുമാർ ഹര്‍ദിക് പാണ്ഡ്യക്കു മികച്ച പിന്തുണയാണ് നൽകിയത്. ഇപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് 77 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായി.

Be the first to comment on "ഇന്ത്യ 209 റണ്‍സിന് പുറത്ത്!"

Leave a comment

Your email address will not be published.


*