മൂടൽ മഞ്ഞ്;ഡൽഹിയിൽ അഞ്ചു കായിക താരങ്ങൾ റോഡപകടത്തിൽ മരിച്ചു!

ന്യൂഡൽഹി:കനത്ത മൂടൽമഞ്ഞിൽ ഡൽഹിയിൽ അഞ്ചു ഭാരോദ്വഹന താരങ്ങൾ കാറപകടത്തിൽ മരിച്ചു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹി- ചണ്ഡിഗഢ് ദേശീയപാതയിലായിരുന്നു അപകടം. അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന കാ​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച്‌ നി​യ​ന്ത്ര​ണം​വി​ട്ട് വഴയിരകിലെ തൂണില്‍ ഇടിച്ചാണ് അപകടം. നാലുപേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലുമായിരുന്നു മരിച്ചത്.

ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം മോ​സ്കോ​യി​ല്‍ ന​ട​ന്ന ലോ​ക വെ​യ്റ്റ്ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ സാ​ക്ഷാം യാ​ദ​വും അപകടത്തിൽ മരിച്ചവരിൽപെടുന്നു.

Be the first to comment on "മൂടൽ മഞ്ഞ്;ഡൽഹിയിൽ അഞ്ചു കായിക താരങ്ങൾ റോഡപകടത്തിൽ മരിച്ചു!"

Leave a comment

Your email address will not be published.


*