ഓഖി ചുഴലിക്കാറ്റ്:കാണാതായവരെ കുറിച്ച് പരാതിനൽകണമെന്നു ദു​രി​താ​ശ്വാ​സ ക​മ്മി​ഷ​ണ​ര്‍!

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽപെട്ടു കാണാതായവരെ കുറിച്ച് പരാതി നൽകണമെന്ന് സംസ്ഥാന ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചു. ഈ മാസം 15 നു മുൻപായി പരാതി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നൽകണം.മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്പിളുകൾ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.ഇത് ഒത്തു നോക്കുന്നതിനായി കാണാതായ വ്യക്തികളുടെ അടുത്ത ബന്ധുക്കൾ സഹകരിക്കണമെന്നും ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചിട്ടുണ്ട്.

Be the first to comment on "ഓഖി ചുഴലിക്കാറ്റ്:കാണാതായവരെ കുറിച്ച് പരാതിനൽകണമെന്നു ദു​രി​താ​ശ്വാ​സ ക​മ്മി​ഷ​ണ​ര്‍!"

Leave a comment

Your email address will not be published.


*