കൊച്ചിയിൽ മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കായലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി!

കൊച്ചി:കുമ്പളത്ത് മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് കൊണ്ടടച്ച്‌ കായലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൽസ്യ തൊഴിലാളികളാണ് വീപ്പ കായലിൽ നിന്നും കണ്ടെത്തി കരയ്‌ക്കെത്തിച്ചത്. ഇവരുടെ സംശയത്തെ തുടർന്ന് പോലീസെത്തിയാണ് വീപ്പ പൊളിച്ചത്. അപ്പോഴാണ് കോൺക്രീറ്റിനടിയിൽ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

കൊലപാതക ശേഷം മൃതദേഹം തലകീഴായി വീപ്പയ്ക്കുള്ളിലാക്കി കോൺക്രീറ്റ് ചെയ്തു കായലിൽ ഉപേക്ഷിച്ചതായാണ് പോലീസ് പറയുന്നത്.ഒരു വർഷത്തോളം പഴക്കമുള്ള മൃതദേഹത്തിന്റെ അസ്ഥികൾമാത്രമാണ് ലഭിച്ചത്. മൃതദേഹം സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം.

Be the first to comment on "കൊച്ചിയിൽ മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കായലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി!"

Leave a comment

Your email address will not be published.


*