ഗാന്ധി വധത്തിൽ പുനരന്വേഷണം ആവശ്യമില്ല;അമിക്കസ് ക്യൂറി!

ന്യൂഡൽഹി:രാഷ്ട്രപിതാവ് മഹാന്മാഗാന്ധിയുടെ വധത്തിൽ പുനരന്വേഷണം ആവശ്യമില്ലെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്സെ തന്നെയാണെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

മഹാത്മാഗാന്ധിയുടെ ശരീരത്തിൽ നാലു വെടിയുണ്ടകൾ ഏറ്റിരുന്നതായും ഇതിൽ നാലാമത്തെ വെടിയുണ്ട ഗോഡ്‌സെയുടെ തോക്കിൽ നിന്നല്ലെന്നും ഗാന്ധി വധത്തിനു പിന്നിൽ വിദേശ ഏജൻസികളുടെ പങ്കുണ്ടെന്നുമുള്ള ഹർജിക്കാരന്റെ വധത്തിൽ കഴമ്പില്ലെന്നും അമിക്കസ് ക്യുറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അഭിനവ് ഭാരത് എന്ന സംഘടനയുടെ നേതാവ് പങ്കജ് പാണ്ഡ്യയാണ് ഗാന്ധി വധത്ത്തിൽ പുനരന്വേഷണ ഹർജി നൽകിയത്.

Be the first to comment on "ഗാന്ധി വധത്തിൽ പുനരന്വേഷണം ആവശ്യമില്ല;അമിക്കസ് ക്യൂറി!"

Leave a comment

Your email address will not be published.


*