അമലാപോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് കോടതി!

കൊച്ചി:വ്യജരേഖകൾ ഉണ്ടാക്കി പോണ്ടിച്ചേരിയിൽ ആഡംബര കാർ രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാനത്തിന് നികുതിയിനത്തിൽ നഷ്ടമുണ്ടാക്കി എന്ന കേസിൽ നടി അമല പോൾ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി.

ഈമാസം 15ന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് കോടതിയുടെ നിര്‍ദ്ദേശം. അന്വേഷണ ഉദ്യോഗസ്ഥർക്ക് അമലയെ 15 നു രാവിലെ 10 മുതൽ 1 വരെ ചോദ്യം ചെയ്യാം. അമലാ പോള്‍ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പത്തു ദിവസങ്ങൾക്കു ശേഷം പരിഗണിക്കും.

Be the first to comment on "അമലാപോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് കോടതി!"

Leave a comment

Your email address will not be published.


*