മലപ്പുറത്തു ലോറി പാഞ്ഞുകയറി രണ്ടു കുട്ടികൾ മരിച്ചു!

മലപ്പുറം:വഴികടവിൽ സ്കൂളിന് സമീപം ചരക്കു ലോറി നിയന്ത്രണം വിട്ടു രണ്ടു കുട്ടികൾ മരിച്ചു. പന്ത്രണ്ടോളം കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരുകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.നിയന്ത്രണം വിട്ട ലോറി ബസ്സിലും ഓട്ടോയിലും പിടിച്ചതിനു ശേഷമാണ് സ്കൂളിലേയ്ക്ക് പോകുകയായിരുന്ന കുട്ടികൾക്കിടയിലേക്കു പാഞ്ഞു കയറിയത്.

മണിമൂളി സികെഎച്ച്‌എസ്‌എസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളായ ഫിദ,മുഹമ്മദ് ഷെമിൽ എന്നിവരാണ് മരിച്ചത്. കർണാടകയിൽ നിന്നും കൊപ്രയുമായി വരികയായിരുന്ന ലോറിയുടെ ഡ്രൈവർക്കു അപകടത്തിന് മുൻപായി പക്ഷാഘാതം വന്നതായി ഡോക്ടർമാർ പറഞ്ഞു.മരിച്ച കുട്ടികളുടെ കുടുംബത്തിന് സർക്കാർ പതിനായിരം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

Be the first to comment on "മലപ്പുറത്തു ലോറി പാഞ്ഞുകയറി രണ്ടു കുട്ടികൾ മരിച്ചു!"

Leave a comment

Your email address will not be published.


*