തൃപ്പൂണിത്തുറയിലെ മോഷണം;മൂന്നുപേർ പിടിയിൽ!

കൊച്ചി:എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറയിലെ എരൂരും വീട്ടുകാരെ കെട്ടിയിട്ടു സ്വർണവും പണവും അടക്കം കവർച്ച നടത്തിയ സംഘത്തിലെ മൂന്നുപേർ പിടിയിൽ. ഡൽഹിയിൽ നിന്നുമാണ് ഇർ പിടിയിലായതെന്നാണ് സൂചന.അര്‍ഷാദ്, ഷെഹ്ഷാദ്, റോണി എന്നിവരാണ് പിടിയിലായത്.

കേരളം- ഡല്‍ഹി പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. അടുത്തടുത്ത ദിവസങ്ങളിൽ എറണാകുളം നഗരത്തിൽ നടന്ന മോഷണ പരമ്പര പോലീസിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.

Be the first to comment on "തൃപ്പൂണിത്തുറയിലെ മോഷണം;മൂന്നുപേർ പിടിയിൽ!"

Leave a comment

Your email address will not be published.


*