വി ടി ബൽറാം എംഎൽഎയ്ക്കു നേരെ ആക്രമണം!

പാലക്കാട്:തൃത്താല എംഎൽഎ വി ടി ബൽറാമിന് നേരെ സിപിഎം ആക്രമണം. കൂറ്റനാട് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ എംഎൽഎയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. എകെജി വിവാദത്തിനിടെ ഉദ്‌ഘാടനത്തിനെത്തിയ എംഎൽഎയെ കോൺഗ്രസ്സ് പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു കൊണ്ട് വരുന്നതിനിടെ സ്ഥലത്തു നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്ന സിപിഎം പ്രവർത്തകർ ബൽറാമിനെതിരെ മുദ്രാവാക്യം വിളികളുമായി അടുക്കുകയായിരുന്നു.

ഇതിനിടയിൽ പോലീസ് വാഹനത്തിനു മുകളിൽ കയറിയ സിപിഎം പ്രവർത്തകൻ എംഎൽഎക്ക് നേരെ ചീമുട്ട എറിയുകയായിരുന്നു.എംൽഎയുടെ വാഹനത്തിനു നേരെ കല്ലേറും ഉണ്ടായി. തുടർന്ന് ഇരുപാർട്ടി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കല്ലേറിൽ പോലീസുകാരനും മാധ്യമപ്രവർത്തകനും അടക്കം പരുക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ചു നാളെ പാലക്കാട് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Be the first to comment on "വി ടി ബൽറാം എംഎൽഎയ്ക്കു നേരെ ആക്രമണം!"

Leave a comment

Your email address will not be published.


*