സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം കോഴിക്കോടിന്!

തൃശൂർ:സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം കോഴിക്കോടിന് തന്നെ. ഇത് പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ രണ്ടു പോയിന്റിന്റെ വ്യത്യാസത്തിൽ 893 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തെത്തി.

875 പോയിന്റുമായി മലപ്പുറം മൂന്നാംസ്ഥാനത്തും 865 പോയിന്റുമായി കണ്ണൂർ നാലാം സ്ഥാനത്തുമെത്തി. അടുത്ത കലോത്സവം ആലപ്പുഴയിൽ നടക്കും. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ല കിരീടം നേടിയതിനെ തുടര്‍ന്നു കേരള സിലബസ് പഠിപ്പിക്കുന്ന സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

Be the first to comment on "സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം കോഴിക്കോടിന്!"

Leave a comment

Your email address will not be published.


*