ഹെലികോപ്റ്റർ വിവാദം;പണം പാർട്ടി നൽകും!

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻറെ വിവാദമായ ഹെലികോപ്റ്റർ യാത്രയുടെ പണം സിപിഎം നൽകും. യാത്രയുടെ തുക ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചത് വിവാദമായതിനെ തുടർന്നാണ് പാർട്ടിയുടെ ഇടപെടൽ.ഓഖി ദുരന്തം വിലയിരുത്തുന്നതിനായി എത്തിയ കേന്ദ്ര സംഘത്തെ കാണുന്നതിനായി തൃശൂരിലെ പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയാണ് വിവാദവുമായത്.

യാത്ര ചിലവിനത്തിൽ ഹെലികോപ്റ്റർ കമ്പനിക്കു നൽകാനുള്ള എട്ടുലക്ഷം രൂപ ഓഖി ദുരിതാശ്വാസ നിധിയിൽ നിന്നും നൽകാനായിരുന്നു ഉത്തരവ്. വിവാദമായതിനെ തുടർന്ന് ഉത്തരവ് പിൻവലിക്കുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥരാണ് ഏതു ഫണ്ടിൽ നിന്നും തുക നൽകണമെന്ന് നിശ്ചയിക്കുന്നതെന്നും ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ച വിവരം അറിഞ്ഞിരുന്നില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം ശരിയല്ലെന്ന് തെളിയിക്കുന്ന രേഖകളും പുറത്തു വന്നിരുന്നു.

Be the first to comment on "ഹെലികോപ്റ്റർ വിവാദം;പണം പാർട്ടി നൽകും!"

Leave a comment

Your email address will not be published.


*