മതം മാറ്റി സിറിയയിലേക്ക് കടത്താൻ ശ്രമം;പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി!

ആലുവ:പെൺകുട്ടിയെ മതം മാറ്റി ജിദ്ദ വഴി സിറിയയിലേക്ക് കടത്താൻ ശ്രമിച്ചെന്ന കേസിൽ പിടിയിലായ പ്രതികൾക്കെതിരെ പോലീസ് യുഎപിഎ ചുമത്തി. ഫയാസ് ,സിയാദ് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. കേസിലെ പ്രധാന പ്രതി മുഹമ്മദ് റിയാസ് വിദേശത്താണ്.

ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ പത്തനംത്തിട്ടക്കാരിയായ യുവതിയുമായി ബാംഗളൂരിൽ പിടിക്കുമ്പോൾ മുഹമ്മദ് റിയാസ് പ്രണയത്തിലായി. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ പകർത്തിയ ശേഷം നിർബന്ധിച്ചു മതം മാറ്റുകയായിരുന്നു. തുടർന്ന് ആലുവ പറവൂരിൽ റിയാസിന്റെ ബന്ധു വീടുകളിലായി ഒളിവിൽ താമസിക്കുകയായിരുന്നു.

തുടർന്ന് വ്യാജ വിവാഹ രേഖയുണ്ടാക്കി ജിദ്ദയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ നിന്നും സിറിയയിലേക്ക് കടത്തനായിരുന്നു പദ്ധതി. ഇത് മനസിലാക്കിയ യുവതി അവിടെ നിന്നും രക്ഷപെട്ടു ഇന്ത്യയിലെത്തിയ ശേഷം പ്രതികൾക്കെതിരെ പരാതി നൽകുകയായിരുന്നു.

Be the first to comment on "മതം മാറ്റി സിറിയയിലേക്ക് കടത്താൻ ശ്രമം;പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി!"

Leave a comment

Your email address will not be published.


*