ലാവലിൻ കേസിൽ പിണറായി വിജയനടക്കം മൂന്നു പേർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു!

ന്യൂഡൽഹി:ലാവ്‌ലിൻ കേസിൽ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള മൂന്നു പ്രതികൾക്ക് സുപ്രീംകോടതി നോട്ടീസയച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ നടപടി. കൂടാതെ ഹൈക്കോടതി വിചാരണ നേരിടണമെന്ന് വിധിച്ച മറ്റു രണ്ടു പ്രതികളായ കെ.എസ്.ഇ.ബി. മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി. രാജശേഖരന്‍ നായർ എന്നിവർ സമർപ്പിച്ച ഹർജിയിൽ ഇവരുടെ വിചാരണ സ്റ്റേ ചെയ്യാനും സുപ്രീംകോടതി ഉത്തരവിട്ടു.

വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാകുകയും ഉദ്യോഗസ്ഥരായ തങ്ങളെമാത്രം വിചാരണ ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് മറ്റുമൂന്നു പേർ സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം പിണറായി വിജയന് കേസിൽ പങ്കുണ്ടെന്നു തെളിയിക്കുന്ന വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.

Be the first to comment on "ലാവലിൻ കേസിൽ പിണറായി വിജയനടക്കം മൂന്നു പേർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു!"

Leave a comment

Your email address will not be published.


*