സജീ ബഷീറിനെ കെല്‍പാം എംഡി സ്ഥാനത്ത് നിന്ന് മാറ്റി!

തിരുവനന്തപുരം: കെല്‍പാം എംഡി സ്ഥാനത്ത് നിന്ന് സജീ ബഷീറിനെ നീക്കി. വ്യവസായമന്ത്രിയുടെ നിർദേശ തുടർന്നാണ് നടപടി. അഴിമതി ആരോപണങ്ങളുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നയാളാണ് സജി ബഷീർ. ഇയാൾക്കെതിരെ ഇരുപത്തൊൻപതോളം കേസുകളിൽ വിജിലൻസിന്റെ ത്വരിതാന്വേഷണം നടക്കുന്നുണ്ട്.

അനധികൃത സ്വത്തു സമ്പാദന കേസിൽ സജി ബഷീറിനെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്ശ ചെയ്യും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ സജി ബഷീറിനെ കെല്‍പാം എംഡിയായി നിയമിച്ചത്. സജി ബഷീറിനെതിരെ അഞ്ചു കേസുകളിൽ വിജിലൻസ് അന്വേഷണം നടക്കുന്നതായും സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

Be the first to comment on "സജീ ബഷീറിനെ കെല്‍പാം എംഡി സ്ഥാനത്ത് നിന്ന് മാറ്റി!"

Leave a comment

Your email address will not be published.


*