ഹെലികോപ്റ്റർ വിവാദം; പണം സർക്കാർ തന്നെ നൽകും!

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻറെ വിവാദമായ ഹെലികോപ്റ്റർ യാത്രയുടെ പണം പാർട്ടി നൽകില്ലെന്നും സർക്കാർ ഖജനാവിൽ നിന്ന് തന്നെ നൽകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം മന്ത്രി ഇ കെ ബാലനാണ് വിശദീകരിച്ചത്. ഓഖി ദുരന്തം വിലയിരുത്തുന്നതിനായി എത്തിയ കേന്ദ്ര സംഘത്തെ കാണുന്നതിനായി തൃശൂരിലെ പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുടെ പണം ഓഖി ദുരിതാശ്വാസ നിധിയിൽ നിന്നും നൽകാനുള്ള തീരുമാനം വിവാദമായിരുന്നു.

വിവാദമായതിനെ തുടർന്ന് ഉത്തരവ് പിൻവലിക്കുകയും പണം പാർട്ടി നൽകുമെന്നും അറിയിപ്പുണ്ടായിരുന്നു. എന്നാൽ ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് പണം സർക്കാർ ഖജനാവിൽ നിന്ന് തന്നെ നൽകണമെന്ന് തീരുമാനം ഉണ്ടായത്. ഔദ്യോഗിക ആവശ്യത്തിനായാണ് മുഖ്യമന്ത്രി ഹെലികോപറ്ററിൽ യാത്ര ചെയ്യ്തത്.ഇത് പാർട്ടി നൽകേണ്ട ആവശ്യമില്ല. കേന്ദ്ര സംഘത്തെ കാണാനായി മുഖ്യമന്ത്രി തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് ഹെലികോപ്റ്ററിൽ അല്ലാതെ മൂരി വണ്ടിയിലായിരുന്നോ വരേണ്ടിയിരുന്നത് എന്നായിരുന്നു മന്ത്രി എ കെ ബാലന്റെ ചോദ്യം.

Be the first to comment on "ഹെലികോപ്റ്റർ വിവാദം; പണം സർക്കാർ തന്നെ നൽകും!"

Leave a comment

Your email address will not be published.


*