ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി സുപ്രീംകോടതി ജഡ്ജിമാർ!

ന്യൂഡൽഹി:സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വാർത്ത സമ്മേളനം വിളിച്ചു സുപ്രീംകോടതി ജഡ്ജിമാരുടെ നാടകീയ നീക്കം. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള പ്രത്യേക ഏജന്‍സിയായ കൊളീജിയത്തിലെ നാലു ജഡ്ജിമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ടു കോടതികളുടെ പ്രവർത്തനം നിറുത്തി വെച്ച് കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്.

സുപ്രീംകോടതിയുടെ പ്രവർത്തനം ക്രമരഹിതമാണ്. ശരിയായ രീതിയിൽ സുപ്രീംകോടതി പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യം തകരും. ഇന്ന് രാവിലെയും ചീഫ് ജസ്റ്റിസുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുന്നിലെത്തിയതെന്നും ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു. കൊളീജിയത്തിന്റെ പ്രവർത്തനങ്ങളിലെ ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തു വന്നിരിക്കുന്നത്.

സുപ്രീംകോടതിയിലെ പുതിയ സംഭവ വികാസത്തിൽ പ്രധാനമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനോടാണ് റിപ്പോർട്ട് തേടിയത്. ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക് തുറന്ന കോടതിയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാർ വാർത്താസമ്മേളനം നടത്താനുണ്ടായ സാഹചര്യം പരിശോധിക്കും.

Be the first to comment on "ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി സുപ്രീംകോടതി ജഡ്ജിമാർ!"

Leave a comment

Your email address will not be published.


*