ജെഡിയു യുഡിഎഫ് വിട്ട് ഇടത്തേക്ക് ;മുന്നണി വിടുന്ന കാര്യത്തിൽ വീരേന്ദ്രകുമാർ മര്യാദ കാണിച്ചില്ലെന്ന് യുഡിഎഫ്!

തിരുവനന്തപുരം:ജനതാദൾ യുണൈറ്റഡ് ഒൻപതു വർഷത്തെ കോൺഗ്രസുമായുള്ള രാഷ്ട്രീയ ബന്ധം ഉപേക്ഷിച്ചു ഇടത്തേക്ക്. യുഡിഎഫിൽ നിന്നും വിട്ടു ഇടതു മുന്നണിയുമായി ചർച്ച നടത്താൻ ഇന്ന് ചേർന്ന ജെഡിയു സംസ്ഥാന യോഗത്തിലാണ് തീരുമാനമായത്. യുഡിഫിനോട് ജെഡിയു നന്ദികേട് കാണിച്ചിട്ടില്ലെന്നും യുഡിഎഫിൽ നിന്നും തങ്ങൾക്കു നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും പാര്‍ട്ടി ചെയര്‍മാന്‍ എംപി വീരേന്ദ്രകുമാർ പറഞ്ഞു.

എന്നാൽ മുന്നണി വിടുന്നതിനു മുൻപ് അത് പറയാനുള്ള മര്യാദപോലും ജെഡിയു കാണിച്ചില്ലെന്നും, ജെഡിയു മുന്നണി വിടുന്ന കാര്യം മാധ്യമങ്ങളിൽ നിന്നുമാണ് അറിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എൽഡിഎഫിൽ നിന്നും ചവിട്ടി പുറത്താക്കിയപ്പോൾ രാഷ്ട്രീയ അഭയം നല്‍കിയ യുഡിഫിനോട് ജെഡിയു കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "ജെഡിയു യുഡിഎഫ് വിട്ട് ഇടത്തേക്ക് ;മുന്നണി വിടുന്ന കാര്യത്തിൽ വീരേന്ദ്രകുമാർ മര്യാദ കാണിച്ചില്ലെന്ന് യുഡിഎഫ്!"

Leave a comment

Your email address will not be published.


*