വി.ടി ബല്‍റാമിനെ ആക്രമിക്കുന്നത് ശരിയല്ലെന്ന് വി.പി സാനു!

വി.ടി ബൽറാമിനെ അദ്ദേഹത്തിന്റെ അതേ രീതിയിൽ ആക്രമിക്കുന്നതും അധിഷേപിക്കുന്നതും ശരിയല്ലെന്ന് എസ്.എഫ്.എെ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. സോഷ്യല്‍ മീഡിയയിലൂടെ വിവാദങ്ങളുണ്ടാക്കി ശ്രദ്ധ പിടിച്ചു പറ്റുകയാണ് ബല്‍റാമിന്റെ ശ്രമം. ആർക്കും ഏതു കാര്യത്തിലും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. എന്നാലത്തു ആരെയും അധിക്ഷേപിക്കാനാകരുത്.

അഭിപ്രായത്തെ വിമർശിക്കാനും നമുക്കധികാരമുണ്ട്. എന്നാൽ അഭിപ്രായം പറയുന്നവരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എകെജിയെ കുറിച്ചുള്ള വിമർശനത്തിന്റെ പേരിൽ വിടി ബൽറാമിനെ രണ്ടു ദിവസങ്ങൾക്കു മുൻപ് തൃത്താലയിൽ വെച്ച് സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു.

Be the first to comment on "വി.ടി ബല്‍റാമിനെ ആക്രമിക്കുന്നത് ശരിയല്ലെന്ന് വി.പി സാനു!"

Leave a comment

Your email address will not be published.


*