പ്രശ്ന പരിഹാരത്തിന് സുപ്രീംകോടതി ബാർ കൗ​ണ്‍​സി​ലിന്റെ ഇടപെടൽ!

ന്യൂഡൽഹി:സുപ്രീംകോടതിയിലെ പുതിയ സംഭവ വികാസങ്ങളിൽ പ്രശ്ന പ്രരിഹാരത്തിനു സുപ്രീംകോടതി ബാർ കൗ​ണ്‍​സി​ലിന്റെ ഇടപെടൽ. ഏഴംഗ സ​മി​തി​യെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. വാർത്താസമ്മേളനം വിളിച്ച നാലു മുതിർന്ന ജഡ്ജിമാരുമായും ചീഫ് ജസ്റ്റിസുമായും ഏ​ഴം​ഗ സമിതി ചർച്ച നടത്തും.

ജഡ്ജിമാർ വാർത്ത സമ്മേളനം വിളിച്ചതിനെതിരെ ബാർ കൗ​ണ്‍​സി​ൽ വിമർശിച്ചു. പ്രശ്ന പരിഹാരത്തിനായി ഫുൾ കോർട്ട് വിളിക്കണമെന്നും ബാർ കൗ​ണ്‍​സിലിൽ അഭിപ്രായമുയർന്നു. രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ ജനങ്ങൾക്കുള്ള അടിയുറച്ച വിശ്വാസം നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ബാ​ര്‍​ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ മ​ന​ന്‍ കു​മാ​ര്‍ മി​ശ്ര പ​റ​ഞ്ഞു.

Be the first to comment on "പ്രശ്ന പരിഹാരത്തിന് സുപ്രീംകോടതി ബാർ കൗ​ണ്‍​സി​ലിന്റെ ഇടപെടൽ!"

Leave a comment

Your email address will not be published.


*