മുംബൈയിൽ ഹെലികോപ്റ്റർ അപകടം;നാലു മരണം!

മുംബൈയില്‍ ഒഎന്‍ജിസിയിലെ ജീവനക്കാരുമായി പോയ ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്ന് വീണു.മലയാളികളടക്കം നാലുപേർ കൊല്ലപ്പെട്ടു. രണ്ടു പൈലറ്റുമാരും ഒഎന്‍ജിസിയിലെ അഞ്ച് ഉദ്യോഗസ്ഥരുമടക്കം ഏഴുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

ഒ എൻ ജി സി ഡെപ്യൂട്ടി ജനറൽ മാനേജർ പങ്കജ് ഗാർഗ്,ചാലക്കുടി സ്വദേശി ബിന്ദു ലാല്‍ ബാബു, കോതമംഗലം സ്വദേശി ജോസ് ആന്റണി, തൃശൂര്‍ സ്വദേശി പിഎന്‍ ശ്രീനിവാസന്‍ എന്നിവരാണ് മരിച്ചത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡില്‍ നിന്നും ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡിലേക്ക് പോയതായിരുന്നു ഹെലികോപ്റ്റർ. എന്നാൽ 10.35ഓടെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായാതായി എടിസി പറയുന്നു.

Be the first to comment on "മുംബൈയിൽ ഹെലികോപ്റ്റർ അപകടം;നാലു മരണം!"

Leave a comment

Your email address will not be published.


*