ശ്രീജിത്തിന് പിന്തുണയുമായെത്തിയ പ്രതിപക്ഷ നേതാവിനെ ചോദ്യങ്ങളിൽ മുക്കി സുഹൃത്തുക്കൾ!

തിരുവനന്തപുരം:അനുജന്റെ കസ്റ്റഡി മരണം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നു ആവശ്യപ്പെട്ടു 761 ദിവസത്തിലധികമായി സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരസമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായെത്തിയ രമേശ് ചെന്നിത്തല ശ്രീജിത്തിന്റെ സുഹൃത്തുക്കളുടെ ചോദ്യങ്ങൾക്കു മുന്നിൽ ക്ഷുപിതനായി. ശ്രീജിത്തിന്റെ സമരത്തിന് സോഷ്യൽ മീഡിയയിലടക്കം പിന്തുണ വര്ധിക്കുന്നതിനിടെയാണ് ചെന്നിത്തല പിന്തുണയുമായെത്തിയത്.

എന്നാൽ പിന്തുണയുമായെത്തിയ മുൻ ആഭ്യന്തരമന്ത്രി കൂടിയായ ചെന്നിത്തലയ്ക്ക് മുന്നിൽ നീതി ചോദിച്ചു ശ്രീജിത്ത് എത്തിയപ്പോഴുണ്ടായ അനുഭവമാണ് സുഹൃത്തുക്കൾ വിവരിച്ചത്. ‘സാര്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഈ സംഭവം നടന്നത്. അപ്പോൾ നീതി തേടി ശ്രീജിത്ത് സാറിനരികിൽ വന്നിട്ടുണ്ട്.

അപ്പോൾ സാർ പറഞ്ഞത് റോഡിൽ പോയി കിടന്നാൽ പൊടിയടിക്കും കൊതുകുകടി കൊള്ളും എന്നൊക്കെയാണ്.അന്ന് ഇവനൊപ്പം ഞാനും ഉണ്ടായിരുന്നു. എഴുനൂറു ദിവസത്തിലധികം ശ്രീജിത്തിവിടെ കിടന്നപ്പോഴും ഒരു രാഷ്ട്രീയ പാർട്ടികളെയും കണ്ടിട്ടില്ല. ആരും സഹായിക്കാനായി വന്നിട്ടില്ലെന്നും’ സുഹൃത്ത് പറയുന്നുണ്ട്.

ഇതൊക്കെ പറയാൻ താനാരാണെന്നു രമേശ് ചെന്നിത്തല യുവാവിനോട് തിരിച്ചു ചോദിക്കുന്നുണ്ട്. അപ്പോൾ താൻ പൊതുജനമാണെന്നായിരുന്നു യുവാവിന്റെ മറുപടി. മറുപടി പറയാനാകാതെ ക്ഷുപിതനായ ചെന്നിത്തല അവിടെ നിന്നും സ്ഥലം വിടുകയായിരുന്നു. ശ്രീജിത്തിന് ഐക്യദാർട്യവുമായി നാളെ സോഷ്യൽ മീഡിയയിലെ ട്രോൾ ഗ്രൂപ്പായ ഐസിയു സെക്രട്ടറിയേറ്റിനു മുൻപിൽ അണിചേരുകയാണ്.

Be the first to comment on "ശ്രീജിത്തിന് പിന്തുണയുമായെത്തിയ പ്രതിപക്ഷ നേതാവിനെ ചോദ്യങ്ങളിൽ മുക്കി സുഹൃത്തുക്കൾ!"

Leave a comment

Your email address will not be published.


*