കെ കെ രാമചന്ദ്രൻ നായർ എംഎൽഎ അന്തരിച്ചു!

ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ(65) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും.

ചെങ്ങന്നൂർ ആലയിൽ 1953 ജനിച്ച കെ കെ ആറിന്റെ രാഷ്ട്രീയ പ്രവേശനം എസ്എഫ്ഐയുടെ ആയിരുന്നു. 2001 ൽ കോൺഗ്രസ്സ് സ്ഥാനാർഥിയായ ശോഭന ജോർജിനെയും 2016 ൽ കോഗ്രസ് സ്ഥാനാർഥിയായ പി സി വിഷ്ണു നാഥിനെയും തോൽപ്പിച്ചാണ് അദ്ദേഹം നിയമ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

Be the first to comment on "കെ കെ രാമചന്ദ്രൻ നായർ എംഎൽഎ അന്തരിച്ചു!"

Leave a comment

Your email address will not be published.


*