മകരജ്യോതി ദർശിച്ചു ഭക്തർ മലയിറങ്ങി!

ശബരിമലയിൽ ഭക്തർക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. നിരവധി ലക്ഷം ഭക്തന്മാർ തിരുവാഭരണ വിഭുക്ഷിതനായ അയ്യപ്പ ദര്ശനത്തിന് ശേഷമുള്ള മകരജ്യോതി ദർശനവും കഴിഞ്ഞതോടെ ദര്ശന പുണ്ണ്യവുമായാണ് അയ്യപ്പന്മാർ മലയിറങ്ങിയത്. വൈകീട്ടോടെ
കൊടിമരചുവട്ടിലെത്തിയ തിരുവാഭരണം ദേവസ്വം മന്ത്രി കടകമ്ബള്ളി സുരേന്ദ്രന്‍, ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.തുടർന്ന് സോപാനത്തെത്തിച്ച തുരുവാഭരണം ചാർത്തി അയ്യപ്പന് ദീപാരാധന നടന്നു. തുടർന്നായിരുന്നു മകരജ്യോതി ദർശനം.

Be the first to comment on "മകരജ്യോതി ദർശിച്ചു ഭക്തർ മലയിറങ്ങി!"

Leave a comment

Your email address will not be published.


*