ശ്രീജിത്തിന് ഐക്യദാർട്യവുമായി സോഷ്യൽ മീഡിയ തെരുവിലിറങ്ങി;ശ്രീജീവിന്റേത് കസ്റ്റഡി മരണം തന്നെയാണെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്!

തിരുവനന്തപുരം:അനുജന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ 765 ദിവസമായി നടത്തി വരുന്ന സമരത്തിന് ഐക്യദാർട്യം പ്രഖ്യാപിച്ചു സോഷ്യൽ മീഡിയ തെരുവിലിറങ്ങി. സോഷ്യൽ മീഡിയയിലെ ട്രോൾ ഗ്രൂപ്പുകൾ ഇന്ന് പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ പതിനായിരങ്ങളാണ് എത്തിയത്.

ചലച്ചിത്ര താരം ടോവിനോ തോമസും ശ്രീജിത്തിന് പിന്തുണയുമായെത്തി. അതേസമയം ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവിന്റേത് കസ്റ്റഡി മരണം തന്നെയാണെന്ന് മുന്‍ പോലീസ് കപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറിപ്പ് വ്യക്തമാക്കി. ഇത് മറയ്ക്കാൻ പോലീസ് കള്ളത്തെളിവുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കേന്ദ്ര സർക്കാരിന് വീണ്ടും കത്തയക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി.

Be the first to comment on "ശ്രീജിത്തിന് ഐക്യദാർട്യവുമായി സോഷ്യൽ മീഡിയ തെരുവിലിറങ്ങി;ശ്രീജീവിന്റേത് കസ്റ്റഡി മരണം തന്നെയാണെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്!"

Leave a comment

Your email address will not be published.


*