സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു!

ന്യൂഡൽഹി:വിവാദങ്ങൾക്കിടെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസാണ് ബെഞ്ച് പുനഃസംഘടിപ്പിച്ചത്. ചീഫ് ജസ്റ്റിസിനെതിരെ ആരോപണവുമായി വാർത്താസമ്മേളനം നടത്തിയ നാലു മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കിയാണ് പുനഃസംഘടന. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കൂടാതെ ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാനന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ പുതിയ അംഗങ്ങൾ.

വർത്തസമ്മേളനം നടത്തിയ ജസ്റ്റിസ് ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരായിരുന്നു നേരത്തെ ഭരണഘടനാ ബെഞ്ചിലെ അംഗങ്ങൾ. സുപ്രീംകോടതിയുടെ പ്രവർത്തനത്തിനെതിരെ ഇവരുന്നയിച്ച ആരോപണം കെട്ടടങ്ങും മുമ്പേയാണ് പുതിയ നീക്കം.

Be the first to comment on "സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു!"

Leave a comment

Your email address will not be published.


*