ഹജ്ജ് സബ്‌സിഡി കേദ്രസർക്കാർ നിർത്തലാക്കി!

ന്യൂഡൽഹി:ഈ വർഷം മുതൽ ഹജ്ജ് സബ്‌സിഡി കേന്ദ്രസർക്കാർ നിർത്തലാക്കി. സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. 2022 ഓടെ ഹജ്ജ് സബ്‌സിഡി നിർത്തലാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. 2014 ലെ കണക്കനുസരിച്ചു 700 കോടി രൂപയാണ് ഹജ്ജ് സബ്സിഡിയായി നൽകിയിരുന്നത്.

സബ്‌സിഡി നിർത്തലാകുന്നതോടെ ഈ തുക ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കും.പ്രധാനമായും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് തുക വിനിയോഗിക്കുക. ഹജ്ജ് യാത്രയ്ക്കായുള്ള വിമാന കൂലിയായി വിമാന കമ്പനികൾക്കാണ് സർക്കാർ പണം നൽകിയിരുന്നത്.

സബ്‌സിഡിയുടെ ഗുണം ലഭിച്ചിരുന്നത് വേറെ ചിലർക്കാണെന്നും കേന്ദ്രന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി വ്യക്തമാക്കി.കോൺഗ്രസ്സ് തീരുമാനത്തെ സ്വാഗതം ചെയ്തു.

Be the first to comment on "ഹജ്ജ് സബ്‌സിഡി കേദ്രസർക്കാർ നിർത്തലാക്കി!"

Leave a comment

Your email address will not be published.


*