ഇന്ത്യയ്ക്കെതിരായ പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്!

സെഞ്ചുറിയൻ:ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ ഒരു മത്സരം ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക പാരമ്പര്യ സ്വന്തമാക്കി. 287 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയെ 135 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്പിച്ചത്. തുടർച്ചയായ ഒൻപതു ടെസ്റ്റ് പരമ്പര വിജയങ്ങൾക്കു ശേഷമാണു ഇന്ത്യയുടെ തോൽവി.

ഏഴു വിക്കറ്റുകളെടുത്ത ദക്ഷിണാഫ്രിക്കൻ താരം ലുംഗി എന്‍ഡിഗിയാണ് കളിയിലെ താരം. ബാറ്റ്സ്മാൻ രോഹിത് ശർമ 47 റണ്സെടുത്തു.രോഹിത് ശർമ-മുഹമ്മദ് ഷമി കൂട്ടുകെട്ടാണ് ഇന്ത്യയെ മൂന്നക്കം കടക്കാൻ സഹായിച്ചത്. ഇരുവരും കൂടി 54 റണ്സെടുത്തു. സ്കോര്‍: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 335, രണ്ടാം ഇന്നിംഗ്സ് 258. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 307, രണ്ടാം ഇന്നിംഗ്സ് 151.

Be the first to comment on "ഇന്ത്യയ്ക്കെതിരായ പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്!"

Leave a comment

Your email address will not be published.


*