കൊല്ലത്തു മാതാവ് പതിനാലുകാരനെ കൊലപ്പെടുത്തി കത്തിച്ചു!

കൊല്ലം:പതിനാലുകാരനായ മകനെ ‘അമ്മ കൊലപ്പെടുത്തിയ ശേഷം കത്തിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി.ജോണിന്റെ മകൻ ജിത്തു ജോബ് എന്ന പതിനാലുകാരനെ കാണാനില്ലായിരുന്നു.മകനെ കാണാനില്ലെന്ന് കാണിച്ചു പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ്‌ കൊലപാതക വിവരം പുറത്തായത്. കുട്ടിയുടെ ‘അമ്മ ജയയുടെ ശരീരത്തിലെ പൊള്ളലിന്റെ പാടുകളും സംശയം ഉളവാക്കി. കുടുംബ വഴക്കിനെ തുടർന്നാണ് മകനെ കൊലപ്പെടുത്തിയതെന്നായിരുന്നു ജയയുടെ മൊഴി.

മകനെ കഴുത്തിൽ തോർത്തു മുറുക്കി കൊലപ്പെടുത്തിയ ശേഷം വീടിനു പുറകിലെ ആളൊഴിഞ്ഞ പറമ്പിലിട്ടു കത്തിക്കുകയായിരുന്നു എന്നാണ് ‘അമ്മ പറയുന്നത്. ഒറ്റയ്ക്കായിരുന്നു കൃത്യം ചെയ്തതെന്നും ഇവർ മൊഴി നൽകി. ഈ സമയം കുട്ടിയുടെ അച്ഛനും സഹോദരിയും വീട്ടിൽ ഇല്ലായിരുന്നു.

എന്നാൽ കുട്ടിയുടെ മൃതദേഹത്തിൽ നിന്നും കൈകാലുകൾ വെട്ടിമാറ്റിയ നിലയിലായിരുന്നു. ഇത് ഇവർ ഒറ്റയ്ക്ക് ചെയ്തതാണെന്ന് മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

Be the first to comment on "കൊല്ലത്തു മാതാവ് പതിനാലുകാരനെ കൊലപ്പെടുത്തി കത്തിച്ചു!"

Leave a comment

Your email address will not be published.


*