നടി ആക്രമിക്കപ്പെട്ട കേസ്:കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് കോടതി!

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന നടൻ ദിലീപിന്റെ പരാതിയിൽ അന്വേഷണത്തിന് കോടതിയുടെ ഉത്തരവ്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റപത്രം മാധ്യമങ്ങൾക്കു ചോർത്തി നൽകിയത് പോലീസാണെന്നായിരുന്നു ദിലീപിന്റെ വാദം.

കുറ്റപത്രത്തിന്റെ പൂർണ ഉത്തരവാദിത്വം പോലീസിനാണെന്നും ഇത് ലംഘിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്നുമാണ് ദിലീപിന്റെ പരാതി. ദിലീപാണ് കുറ്റപത്രം മാധ്യമങ്ങൾക്കു നല്കിയതെന്നായിരുന്നു പോലീസിന്റെ വാദം. കേസിൽ ഇരു വിഭാഗങ്ങളുടെയും വാദ പ്രതിവാദങ്ങൾ പൂർത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

Be the first to comment on "നടി ആക്രമിക്കപ്പെട്ട കേസ്:കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് കോടതി!"

Leave a comment

Your email address will not be published.


*