കോഹ്‌ലിക്ക് ‘ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം!

ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക്.കഴിഞ്ഞ ഒരു വർഷത്തെ താരങ്ങളുടെ കളിയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 2,203 റണ്‍സാണ് കഴിഞ്ഞ ഒരു വർഷത്തെ സമ്പാദ്യം. 2014 ലും മികച്ച താരത്തിനുള്ള പുരസ്‌കാരം കോഹ്ലിയായിരുന്നു. ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് ടെസ്റ്റ് താരം. മറ്റു പുരസ്‌കാരങ്ങൾ-ഐസിസി മെൻസ് ODI ക്രിക്കറ്റെർ ഓഫ് ദി ഇയർ: വിരാട് കോഹ്ലി (ഇന്ത്യ)

ഐസിസി മെൻസ് എമേർജിങ് ക്രിക്കറ്റെർ ഓഫ് ദി ഇയർ: ഹസൻ അലി (പാക്കിസ്ഥാൻ)

ഐസിസി മെൻസ് അസ്സോസിയേറ്റ് ക്രിക്കറ്റെർ ഓഫ് ദി ഇയർ: റഷീദ് ഖാൻ (അഫ്ഘാനിസ്ഥാൻ )

ഐസിസി മെൻസ് ടി20 പെർഫോമൻസ് ഓഫ് ദി ഇയർ: യുസ്‌വേന്ദ്ര ചഹാൽ (ഇന്ത്യ) (6/25 v ഇംഗ്ലണ്ട്)

ഡേവിഡ് ഷെഫേർഡ് ട്രോഫി ഫോർ ഐസിസി അമ്പയർ ഓഫ് ദി ഇയർ: മറൈസ് റാസ്മുസ്

ഐസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്: അന്യ ശൃബ്സോലെ (ഇംഗ്ലണ്ട്)

Be the first to comment on "കോഹ്‌ലിക്ക് ‘ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം!"

Leave a comment

Your email address will not be published.


*