സംസ്ഥാനങ്ങൾ ‘പദ്മാവദ്’ നു ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കി!

ന്യൂഡൽഹി:സഞ്ജയ് ലീല ബൻസാലി ചിത്ര പദ്മാവതിന് നാലു സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രിം കോടതി സ്റ്റേ ചെയ്തു. സെൻസർ ബോർഡ് അംഗീകാരം നൽകിയ ചിത്രത്തിന് സംസ്ഥാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ദീപിക പദുകോൺ,രൺബീർ സിങ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പദ്മാവതി എന്ന ചിത്രം സെൻസർ ബോർഡിൻറെ നിർദേശത്തെ തുടർന്ന് പദ്മവാദ് എന്നാക്കി മാറ്റുകയായിരുന്നു.

കൂടാതെ ചിത്രത്തിൽ സെൻസർ ബോർഡ് നിരവധി മാറ്റങ്ങളും നിർദേശിച്ചിരുന്നു. ഈ മാറ്റങ്ങളോടെ ഈ മാസം 25 നു ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് നാലു സംസ്ഥാനങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്. ഇതിനെതിരെ ചിത്രത്തിൻറെ നിര്മ്മാതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Be the first to comment on "സംസ്ഥാനങ്ങൾ ‘പദ്മാവദ്’ നു ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കി!"

Leave a comment

Your email address will not be published.


*