കണ്ണൂരിൽ വീണ്ടും കൊലപാതകം!

കണ്ണൂരിൽ എബിവിപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. കാക്കയങ്ങാട് ഐ.ടി.ഐ വിദ്യാര്‍ഥിയായ ശ്യാമപ്രസാദാണ് (21) കൊല്ലപ്പെട്ടത്.വൈകീട്ട് കോളേജിൽ നിന്നും വീട്ടിലേക്കു മടങ്ങവെയാണ് കണ്ണവത്ത് വെച്ച് ശ്യാമപ്രസാദിന് വെട്ടേറ്റത്. ബൈക്കിൽ പോകുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു.

ആക്രമണത്തിൽ നിന്നും രക്ഷപെടുന്നതിനായി അടുത്തുള്ള വീട്ടിലേക്കു യുവാവ് ഓടിക്കയറിയെങ്കിലും അക്രമികൾ പിന്തുടർന്നു വെട്ടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചേകിലും മരിച്ചു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. പ്രദേശത്തു സംഘർഷാവസ്ഥ തുടരുകയാണ്.

Be the first to comment on "കണ്ണൂരിൽ വീണ്ടും കൊലപാതകം!"

Leave a comment

Your email address will not be published.


*