മകനെ കൊന്ന കേസിൽ പ്രതിയായ ‘അമ്മ ജയമോളെ രണ്ടാഴ്ചയ്ത്തേക്കു റിമാൻഡ് ചെയ്തു!

കൊല്ലം:കൊല്ലത്ത് പതിനലുകാരനെ ‘അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിൽ ‘അമ്മ ജയമോളെ കോടതി രണ്ടാഴ്‌ചയ്‌തേക്കു റിമാൻഡ് ചെയ്തു. ഉച്ചയോടെയാണ് പ്രതിയെ പരവൂര്‍ കോടതിയില്‍ ഹാജരാക്കിയത്. കോടതിയിൽ ഹാജരാക്കിയ ജയമോൾ കോടതിയിൽ കുഴഞ്ഞു വീണു. തുടർന്ന് പ്രാഥമികശുശ്രൂഷ നല്‍കിയ ശേഷം കോടതി നടപടികൾ ആരംഭിച്ചു.

മകനെ താൻ ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയത്.പോലീസ് മർദ്ദിച്ചതായും അതിൽ പരാതിയില്ലെന്നും ജയമോൾ കോടതിയെ അറിയിച്ചു. പ്രതിയെ മർദ്ദിച്ചതിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച കോടതി പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാനും നിർദേശം നൽകി. അതേസമയം പ്രതി ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്ന മൊഴി പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.

Be the first to comment on "മകനെ കൊന്ന കേസിൽ പ്രതിയായ ‘അമ്മ ജയമോളെ രണ്ടാഴ്ചയ്ത്തേക്കു റിമാൻഡ് ചെയ്തു!"

Leave a comment

Your email address will not be published.


*