കണ്ണൂരിലെ എബിവിപി പ്രവർത്തകനെ കൊന്ന കേസിൽ പ്രതികൾ പിടിയിൽ!

കണ്ണൂർ:കണ്ണൂരിൽ എബിവിപി പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.മുഹമ്മദ്, സലിം, അമീര്‍ ,ഷെഹിം എന്നിവരാണ് അറസ്റ്റിലായത്. എസ്‌ഡിപിഐ പ്രവർത്തകരാണ് പ്രതികൾ. ഇന്നലെ വൈകീട്ട് കോളേജിൽ നിന്നും വീട്ടിലേക്കു മടങ്ങവെയാണ് ഐ.ടി.ഐ വിദ്യാര്‍ഥിയായ ശ്യാമപ്രസാദ് കണ്ണവത്ത്ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് വെട്ടേറ്റു മരിച്ചത്.

ശ്യാമപ്രസാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു കണ്ണൂർ ജില്ലയിൽ ബിജെപി ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. വാഹനങ്ങളെ ഒഴിവാക്കിയുള്ള ഹർത്താൽ സമാധാനപരമായാണ് നടക്കുന്നത്. ശ്യാമപ്രസാദിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്.

Be the first to comment on "കണ്ണൂരിലെ എബിവിപി പ്രവർത്തകനെ കൊന്ന കേസിൽ പ്രതികൾ പിടിയിൽ!"

Leave a comment

Your email address will not be published.


*