സിപിഐ ഒറ്റയ്ക്ക് നിന്ന് ജയിക്കാൻ കഴിയാത്ത പാർട്ടിയാണെന്നു കെ എം മാണി!

സിപിഐക്കെതിരെ വിമർശനവുമായി കെ എം മാണി. രാജ്യത്ത് ഒരിടത്തും ഒറ്റയ്ക്ക് നിന്ന് ജയിക്കാൻ കഴിയാത്ത പാർട്ടിയാണ് സിപിഐ.അവരാണ് ഒറ്റയ്ക്ക് നിന്ന് ജയിച്ചിട്ടുള്ള കേരള കോൺഗ്രസ്സിനെ വിമർശിക്കുന്നത്. ശവക്കുഴിയിൽ കിടക്കുന്ന പാർട്ടി വെന്റിലേറ്ററിൽ കിടക്കുന്ന പാർട്ടിയെ പരിഹസിക്കണ്ട.യുഡിഎഫിലേക്കില്ല.

പാർട്ടിയുടെ സമീപന രേഖയുമായി യോജിക്കുന്നവരുമായി സഹകരിക്കും. മുന്നണി പ്രവേശത്തെ കുറിച്ചുള്ള ആലോചന ഇപ്പോഴില്ലായെന്നും മാണി പറഞ്ഞു. ബാർകോഴ കേസിൽ കെ എം മണിക്ക് വിജിലൻസ് ക്ലീൻ ചിറ്റ് നല്കാനിരിക്കെ യുഡിഎഫും എൽഡിഎഫും കെ എം മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ഇതോടെ മാണിയുടെ രാഷ്ട്രീയ പ്രസക്തി വർധിച്ചിരിക്കുകയാണ്.

Be the first to comment on "സിപിഐ ഒറ്റയ്ക്ക് നിന്ന് ജയിക്കാൻ കഴിയാത്ത പാർട്ടിയാണെന്നു കെ എം മാണി!"

Leave a comment

Your email address will not be published.


*