കോൺഗ്രസ്സുമായുള്ള സഹകരണം;യെച്ചൂരിയെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി!

കൊൽക്കത്ത:ബിജെപിക്കെതിരായി കോൺഗ്രസ്സ് ഉൾപ്പെടെയുള്ള മതേതര പാർട്ടികളുമായി ഐക്യമെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രമേയ രേഖ തള്ളി കേന്ദ്ര കമ്മിറ്റി. വോട്ടെടുപ്പിലൂടെയാണ് പ്രമേയ രേഖ തള്ളിയത്. കോൺഗ്രസ്സുമായി ബന്ധം വേണ്ടെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ അഭിപ്രായത്തിനായിരുന്നു കേന്ദ്ര കമ്മിറ്റിയിൽ മുൻ‌തൂക്കം.

കേരളത്തിലെ പിണറായി പക്ഷത്തിന്റെ പിന്തുണയും പ്രകാശ് കാരാട്ടിനായിരുന്നു.തോമസ് ഐസക് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. വിഎസ് അച്യുതാനന്ദന്റെ പിന്തുണ യച്ചൂരിക്കായിരുന്നു. കോൺഗ്രസ്സുമായി സഹകരണമോ സഖ്യമോ വേണ്ടെന്ന കരട് രാഷ്ട്രീയ പ്രമേയ രേഖ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിൽ അംഗീകരിച്ചതായി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പിന്നീട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Be the first to comment on "കോൺഗ്രസ്സുമായുള്ള സഹകരണം;യെച്ചൂരിയെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി!"

Leave a comment

Your email address will not be published.


*