നിയമസഭയിലെ കൈയാങ്കളി കേസ് ഒത്തു തീർപ്പിലേക്ക്?

യുഡിഎഫ് ഭരണകാലത്തുണ്ടായ നിയമസഭയിലെ കൈയാങ്കളി കേസ് ഒത്തു തീർപ്പാക്കാൻ സർക്കാർ നീക്കം.6 ഇടതു എംഎൽഎമാർ പ്രതികളായ കേസാണ് ഇപ്പോൾ പിൻവലിക്കാനൊരുങ്ങുന്നത്. വി ശിവന്കുട്ടിയാണ് കേസ് പിൻവലിക്കുന്നതിന് മുഖ്യമന്ത്രിക്കു അപേക്ഷ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി അപേക്ഷ നിയമവകുപ്പിനു കൈമാറി.

2015 മാര്‍ച്ച് 13ന് യുഡിഎഫ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബഡ്‌ജറ്റ്‌ അവതരണത്തിനിടെയായിരുന്നു സംഭവം. മാണിയുടെ ബഡ്ജറ്റവതരണം തടയാനെത്തിയ ഇടതു എംഎൽഎമാർ സ്‌പീക്കറുടെ ഡയസിലെ കസേര ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അടിച്ചു തകർത്തു.

ഇ.പി ജയരാജന്‍, വി. ശിവന്‍കുട്ടി, കെ. അജിത്,കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.ടി ജലീല്‍,സി.കെ സദാശിവാന്‍ എന്നീ എംഎൽഎമാരായിരുന്നു ആക്രമണങ്ങൾക്കു നേതൃത്വം നൽകിയത്. ആക്രമണത്തിൽ രണ്ടുലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് പോലീസ് കേസ്. കയ്യാങ്കളി കേസ് പിൻവലിച്ചാൽ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Be the first to comment on "നിയമസഭയിലെ കൈയാങ്കളി കേസ് ഒത്തു തീർപ്പിലേക്ക്?"

Leave a comment

Your email address will not be published.


*