ഭാവനയ്ക്ക് നാളെ മംഗല്യം!

നാലു വർഷത്തെ പ്രണയത്തിനൊടുവിൽ മലയാളത്തിന്റെ പ്രിയ നടി ഭാവനയ്ക്ക് നാളെ മംഗല്യം. കന്നഡ നിർമാതാവ് നവീനാണ് വരൻ. ഭാവനയുടെ മെഹന്തി ആഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞു സുന്ദരിയായി കൂട്ടുകാരുമൊത്ത് ആടിപാടുന്ന ഭാവനയാണ് വിഡിയോയിൽ ഉള്ളത്.

തൃശൂര്‍ കോവിലകത്തുംപാടത്തുള്ള ജവഹര്‍ലാല്‍ നെഹ്റു കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹം. തുടർന്ന് വൈകീട്ട് തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റില്‍ വെച്ച് സിനിമ-രാഷ്ട്രീയ രംഗത്തുള്ളവർക്കായി വിവാഹ സൽക്കാരവും നടക്കും. ഭാവനയ്ക്ക് വിവാഹാശംസകൾ നേർന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്.

‘ഹായ് ഭാവന, ഞാൻ പ്രിയങ്ക ചോപ്രയാണ്. വിവാഹത്തിന് എല്ലാ ആശംസകളും നേരുന്നു. വലിയൊരു യാത്രയ്ക്കുള്ള ആദ്യ ചുവടു വായ്പ്പാണിത്.ധീരയായ നിനക്ക് എല്ലാ ആശംസകളും നേരുന്നു. എന്ന് പ്രയങ്ക വിഡിയോയിൽ പറയുന്നു.

Be the first to comment on "ഭാവനയ്ക്ക് നാളെ മംഗല്യം!"

Leave a comment

Your email address will not be published.


*